പിവി അൻവറിന്റെ വീട്ടില്‍ ഇഡി റെയ്‌ഡ്; നടപടി വായ്‌പകളെടുത്തതുമായി ബന്ധപ്പെട്ട്

 



മലപ്പുറം: മുൻ എംഎല്‍എ പിവി അൻവറിന്റെ വീട്ടില്‍ ഇഡി റെയ്ഡ്. മലപ്പുറം ഒതായിയിലെ വീട്ടിലും അൻവറിന്റെ സഹായിയുടെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്.

വായ്പകളെടുത്തതുമായി ബന്ധപ്പെട്ടാണ് പരിശോധന. ഒരു സ്ഥലത്തിന്റെ രേഖവച്ച്‌ രണ്ട് വായ്പയെടുത്തെന്നാണ് അൻവറിനെതിരെയുള്ള പരാതി.

2015ല്‍ അൻവറും സഹായിയും ചേർന്ന് 12 കോടി വായ്പയെടുത്തിരുന്നു. സംഭവത്തില്‍ വിജിലൻസും അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം വിജിലൻസ് ഉദ്യോഗസ്ഥരും പരിശോധന നടത്തിയിരുന്നു.

Post a Comment

Previous Post Next Post